മഞ്ചേശ്വരത്ത് സത്യപ്രതിജ്ഞ ചടങ്ങിനിടയില്‍ ജയ് ശ്രീറാം വിളിയുമായി ബിജെപി നേതാവ്. മഞ്ചേശ്വരം മംഗല്‍പാടി പഞ്ചായത്ത് ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങിനിടെയാണ് സംഭവം. പതിനേഴാം വാര്‍ഡായ അടുക്കയില്‍ നിന്നും വിജയിച്ച ബിജെപി അംഗവും യുവമോര്‍ച്ച പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയുമായ കിഷോര്‍ കുമാറാണ് സത്യപ്രതിജ്ഞ കഴിഞ്ഞ് മൈക്കിലൂടെ ജയ് ശ്രീറാം വിളിച്ചത്. ഇതില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അല്ലാഹു അക്ബര്‍ വിളിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. തുടര്‍ന്ന് മറ്റ് നേതാക്കളും പൊലീസ് ഇടപ്പെട്ട് പ്രവര്‍ത്തകരെ അനുനയിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സത്യപ്രതിജ്ഞ ചടങ്ങ് പുനരാരംഭിക്കുകയും ചെയ്തു.
പാലക്കാട് നഗരസഭയിലും ഇന്ന് ജയ്ശ്രീറാം വിളികള്‍ ഉയര്‍ന്നു. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ദേശീയ പതാകയുമായി മതേതരത്വം സംരക്ഷിക്കണമെന്ന മുദ്രാവാക്യം വിളിയുമായി കൗണ്‍സില്‍ ഹാളില്‍ നിന്നിറങ്ങി. ഇതിനിടെ ബിജെപി ദേശിയ സമിതിയംഗം എന്‍ ശിവരാജന്റെ നേതൃത്വത്തില്‍ ജയ്ശ്രീറാം വിളിയുമായി പ്രവര്‍ത്തകരും രംഗത്തെത്തി. തുടര്‍ന്ന് ഇരുവിഭാഗം
പ്രവര്‍ത്തകരെയും പൊലീസ് ലാത്തിവീശി ഓടിക്കുകയായിരുന്നു. പാലക്കാട് ഡിവൈഎസ്പി ശശികുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
,തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനത്തില്‍ ഭരണഘടനാ സ്ഥാപനമായ നഗരസഭയില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ്ശ്രീരാം ബാനര്‍ ഉയര്‍ത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും നഗരസഭയില്‍ ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തിരുന്നു
Post a Comment