ബാധ ഒഴിപ്പിക്കാനെന്ന് പേരില്‍ പീഡനം; യുവാവും സഹായിയും അറസ്റ്റില്‍

തിരുവനന്തപുരം: ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ യുവതിയെ പീഡിപ്പച്ചെന്ന പരാതിയില്‍ പൂജാരിയെയും സഹായിയെയും അറസ്റ്റ് ചെയ്തു. അലത്തറ സ്വദേശികളായ ഷാജിലാല്‍, സഹായി സുരേന്ദ്രന്‍ എന്നിവരാണ് അറസ്റ്റിലായത്. യുവതിക്ക് ജോലി ലഭിക്കാത്തത് ബാധ മൂലമാണെന്നും ഇതിന്റെ പരിഹാരത്തിനായി പൂജ വേണമെന്നും വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇവര്‍.

പൂജാരിയെ സഹായിക്കാനെന്ന പേരിലെത്തിയ സുരേന്ദ്രന്‍ യുവതിയുടെ വീട്ടിലെ ഡ്രൈവര്‍ കൂടിയാണ്. പൂജയുടെ ഭാഗമായി സുരേന്ദ്രന് പ്രസാദം നല്‍കാന്‍ യവതിയോട് ആവശ്യപ്പെട്ടു. ഈ സമയത്ത് സുരേന്ദ്രന്‍ അടുത്തെത്തിയ യുവതിയെ പീഡിപ്പിക്കുകയായിരുന്നു പൂജാരി ആസൂത്രിതമായി യുവതിയെ സുരേന്ദ്രന്റെ അടുത്തെത്തിച്ചെന്നാണ് പോലീസ് പറയുന്നത്. യുവതി തന്റെ ബന്ധുവിനോട് പറഞ്ഞതോടെയാണ് പീഡനവിവരം പുറത്ത് വരുന്നത്.

യുവതിയുടെ പിതാവിന്റെ പരാതി പ്രകാരമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രതികളെ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Post a Comment

Previous Post Next Post