കൊച്ചി | സംസ്ഥാനത്ത് എറണാകുളത്തും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു.നേരത്തെ കോഴിക്കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ചോറ്റാനിക്കര സ്വദേശിനയായ അമ്പത്തിയാറുകാരിക്കാണ് ഇപ്പോള്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. ഇവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും രണ്ട് പേര്‍മാത്രമാണ് നിരീക്ഷണത്തില്‍ ഉള്ളതെന്നും ജില്ലാ കലക്ടര്‍ എസ് സുഹാസ് പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ ഏഴ് പേര്‍ക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. രോഗബാധിതനായ ഒരു പതിനൊന്നുകാരന്‍ മരിച്ചിരുന്നു.
Post a Comment