കെ എം ഷാജിയുടെ ഭാര്യക്ക് കോര്‍പറേഷന്റെ നോട്ടീസ്

കോഴിക്കോട് വീട് നിര്‍മാണത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി കെ എം ഷാജി എം എല്‍ എയുടെ ഭാര്യ ആശ ഷാജിക്ക് കോഴിക്കോട് കോര്‍പറേഷന്റെ നോട്ടീസ്. ക്രമക്കേട് ആരോപണത്തില്‍ ഈ മാസം 17ന് വിശദീകരണം നല്‍കാന്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. വേങ്ങേരി വില്ലേജിലെ ഭൂമിയില്‍ കൈയേറ്റം കണ്ടെത്തിയ സാഹചര്യത്തിലാണ് മുനിസിപ്പല്‍ നിയമം 406 പ്രകാരമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

നേരത്തെ ഷാജിയേയും ഭാര്യയേും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.
ഇതേ ഭൂമിയുടെ വിശയവുമായി ബന്ധപ്പെട്ട് എം കെ മുനീറിന്റെ ഭാര്യ നഫീസയുടെ മൊഴി ഇ ഡി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. നഫീസയും ചേര്‍ന്നാണ് ഈ ഭൂമി ഷാജി വാങ്ങിയതെന്ന് പരാതി ഉയര്‍ന്ന സഹാചര്യത്തിലായിരുന്നു ഇന്നലെ ഇ ഡി ഓഫീസില്‍ ഇവരെ ചോദ്യം ചെയ്തത്.

വേങ്ങേരിയിലെ വിവാദ വീട് ഇരിക്കുന്ന ഭൂമി വാങ്ങിയത് ഷാജിയും മുനീറും ചേര്‍ന്നാണെന്ന് ആദ്യം പരാതി ഉന്നയിച്ചത് ഐ എന്‍ എല്‍ നേതാവായ അബ്ദുല്‍ അസീസാണ്. തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. ഷാജിയുടേയും മുനീറിന്റേയും ഭാര്യമരുടെ പേരിലാണ് ഭൂമി രജിസ്റ്റര്‍ ചെയ്തിരുന്നത്. 1.02 കോടി രൂപക്കായിരുന്നു 92 സെന്റ് സ്ഥലം വാങ്ങിയത്. എന്നാല്‍ ആധാരത്തില്‍ കാണിച്ചത് 37 ലക്ഷം രൂപ മാത്രാണെന്ന് പരാതിയില്‍ പറയുന്നു. രജിസ്‌ട്രേഷനിലും സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും ലക്ഷങ്ങളുടെ വെട്ടിപ്പാണ് നടന്നത്

Post a Comment

Previous Post Next Post