തൃശൂര്‍ | അതിരപ്പിള്ളിക്ക് സമീപം പുഴയോട് ചേര്‍ന്ന വീടിന്റെ വരാന്തയില്‍ ചീങ്കണ്ണിയെ കണ്ടെത്തി. തച്ചിയത്ത് ഷാജന്‍ എന്നയാളുടെ വീടിന് സമീപത്താണ് ചീങ്കണ്ണിയെ കണ്ടെത്തിയത്. ഉടുമ്പാണെന്നാണ് വീട്ടുകാര്‍ ആദ്യം കരുതിത്. എന്നാല്‍ ചീങ്കണ്ണിയാണെന്ന് ബോധ്യമായതോടെ വീട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ചീങ്കണ്ണിയെ പിടികൂടി. പിന്നീട് അതിരപ്പിള്ളി പുഴയില്‍ ഉപേക്ഷിച്ചു.
അതിരപ്പള്ളിയില്‍ വിനോദ സഞ്ചാരികള്‍ പുഴയില്‍ ഇറങ്ങുന്ന ഭാഗത്തായാണ് നേരത്തെ ചീങ്കണ്ണിയുടെ സാമീപ്യമുണ്ടായിരിക്കുന്നത്. അതിരപ്പള്ളിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നിലവില്‍ തുറന്നിട്ടുണ്ട്. ഇഹചര്യത്തില്‍ ചീങ്കണ്ണിയുടെ സാമീപ്യം അധികൃതര്‍ ഗൗരവത്തോടെയാണ് കാണുന്നത്.
Post a Comment