കണ്ണൂര്‍ | തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വനിതാ സ്ഥാനാര്‍ഥി കാമുകനൊടൊപ്പം ഒളിച്ചോടി.മാലൂര്‍ പഞ്ചായത്തില്‍ ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഭര്‍തൃമതിയായ യുവതിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. കാസര്‍കോട് ബേഡഡുക്ക സ്വദേശിയായ യുവാവിനൊപ്പമാണ് സ്ഥാനാര്‍ഥി ഒളിച്ചോടിയത്.
പ്രചാരണ തിരക്കുകള്‍ക്കിടയില്‍ യുവതി കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്ക് എത്തുകയായിരുന്നു. ചില രേഖകള്‍ എടുക്കാന്‍ വീട്ടില്‍ പോകുന്നു എന്നായിരുന്നു ഭര്‍ത്താവിനോടും കുട്ടിയോടും പറഞ്ഞിരുന്നത്. എന്നാല്‍ പിന്നെ ഇവര്‍ തിരിച്ചെത്തിയില്ല. വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കാമുകനൊപ്പം ഒളിച്ചോടിയ വിവരം അറിയുന്നത്. ഭര്‍ത്താവും ഇതെ പഞ്ചായത്തില്‍ ബി ജെ പി സ്ഥാനാര്‍ഥിയാണ്
Post a Comment