കോഴിക്കോട്: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ വിദേശ യാത്രകള്‍ ദുരൂഹത നിറഞ്ഞതാണെന്നും ഇതിൽ വിശദമായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതേക്കുറിച്ച് തനിക്ക് സുപ്രധാനമായ ചില കാര്യങ്ങള്‍ പറയാനുണ്ട്.
നാളെ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ ചിലത് പറയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നാളെ രാവിലെ ഒമ്പതിന് കോഴിക്കോട് ഡി സി സി ഓഫീസില്‍ ചെന്നിത്തല വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. സുപ്രധാനമായ കാര്യങ്ങള്‍ പറയാനുണ്ടെന്ന് ചെന്നിത്തല തന്നെ പറഞ്ഞതോടെ വാര്‍ത്താ സമ്മേളനത്തെ രാഷ്ട്രീയ കേരളം ഉറ്റു നോക്കുകയാണ്.
അതേസമയം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണം തള്ളി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ ഓഫീസ് രംഗത്തെത്തിയിരുന്നു. സ്വര്‍ണക്കടത്ത് പ്രതികളോടൊപ്പം സ്പീക്കര്‍ വിദേശയാത്ര നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നുമായികുന്നു സ്പീക്കര്‍ പറഞ്ഞത്.
ഇത്തരം ആരോപണങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളണമെന്നും സ്പീക്കറുടെ ഓഫീസ് പ്രതികരിച്ചു. തെറ്റായ ഒരു വാര്‍ത്ത എവിടെനിന്നോ രൂപപ്പെടുന്നു, അത് പിന്നീട് എല്ലാവരും ഏറ്റെടുക്കുന്നു എന്ന രീതിയാണ് കാണുന്നത്. രാഷ്ട്രീയമായ വിവാദങ്ങളിലേക്കും ആരോപണ പ്രത്യാരോപണങ്ങളിലേക്കും ഭരണഘടനാ സ്ഥാപനത്തെ വലിച്ചിഴയ്ക്കുന്നത് ശരിയായ ഒരു കാര്യമല്ലെന്ന് ശ്രീരാമകൃഷ്ണന്റെ ഓഫീസ് പ്രതികരിച്ചു.
ഔദ്യോഗിക സ്വഭാവമുള്ള യാത്രകള്‍ക്കെല്ലാം നിയമപരമായ എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചുതന്നെയാണ് പോയിട്ടുള്ളത്. ഔദ്യോഗികപരമായ കാര്യങ്ങള്‍ ക്കുള്ള യാത്രയുടെ ചെലവ് മാത്രമേ സര്‍ക്കാരില്‍നിന്ന് ഉപയോഗിച്ചിട്ടുള്ളൂവെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Post a Comment