കൊവിഡ് വാക്‌സിന്‍ കേരളത്തില്‍ സൗജന്യമായി നല്‍കും: മുഖ്യമന്ത്രി

കണ്ണൂര്‍ കൊവിഡ് വാക്‌സിന്‍ സാധാരണ ജനങ്ങള്‍ക്ക് വിതരണത്തിന് എത്തിയാല്‍ കേരളത്തില്‍ സൗജന്യമായി തന്നെ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്സിന്‍ എത്രത്തോളം ലഭ്യമാകും എന്നത് വേറെ ചിന്തിക്കേണ്ട കാര്യമാണ്. പക്ഷേ, ഇവിടെ നല്‍കുന്ന വാക്സിനെല്ലാം സൗജന്യമായി തന്നെയായിരിക്കും. വാക്സിനായി ആരില്‍ നിന്നും സര്‍ക്കാര്‍ പണം ഈടാക്കില്ല. അതില്‍ ഒരു സംശയവും ആര്‍ക്കും വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

Post a Comment

Previous Post Next Post