മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്‍ യു.എ ഖാദര്‍ (85) അന്തരിച്ചു. ഇന്ന് വൈകിട്ട് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു . ദീര്‍ഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. പത്രാധിപരായും സർക്കാർ ഉദ്യോഗസ്ഥനായും പ്രവർത്തിച്ചിട്ടുണ്ട്. പുരാവൃത്തങ്ങളെ പ്രതിപാദ്യതലത്തിലും പ്രതിപാദനരീതിയിലും പിൻപറ്റുന്ന വ്യത്യസ്തമായ ശൈലിയിലൂടെ ശ്രദ്ധേയനായി. മലയാളത്തിലെ അസ്തിത്വവാദാധിഷ്ഠിതമായ ആധുനികതയുടെ രീതികളിൽ നിന്ന് വേറിട്ടു നില്ക്കുന്ന അദ്ദേഹത്തിന്റെ രചനകൾ ഒരുപാട് അംഗീകാരം നേടിയവയാണ്
1935-ൽ പഴയ ബർമ്മയിലെ റംഗൂണിനു സമീപം മോൺ സംസ്ഥാനത്ത് മൊയ്‌തീൻ കുട്ടി ഹാജി ,മമോദി ദമ്പതികൾക്ക് ഇരാവതി നദിയോരത്തെ ബില്ലിൻ എന്ന ഗ്രാമത്തിലാണ് യു എ ഖാദർ ജനിച്ചത്. മാതാവ് ബർമ്മാക്കാരിയായ മാമെദി. പിതാവ് കേരളീയനാണ് . ഇദ്ദേഹം ജനിച്ച് മൂന്ന് ദിവസത്തിന് ശേഷം മാതാവായ മമദി മരണപ്പെട്ടു .മരണകാരണം വസൂരിയായിരുന്നു
മദ്രാസ്സിൽ താമസിക്കുന്ന കാലത്ത് കേരളസമാജം സാഹിത്യസംഘവുമായുള്ള ബന്ധം എഴുത്തിനു വലിയ മുതൽക്കൂട്ടായി . 1953 മുതൽ ആനുകാലികങ്ങളിൽ കഥയെഴുതിത്തുടങ്ങി. 1956-ൽ നിലമ്പൂരിലെ ഒരു മരക്കമ്പനിയിൽ ഗുമസ്തനായി ജോലി ആരംഭിച്ചു .
1957 മുതൽ ദേശാഭിമാനി ദിനപത്രത്തിന്റെ പ്രപഞ്ചം വാരികയുടെ സഹപത്രാധിപർ. പിന്നീട് ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കൽ കോളെജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറ്റേണൽ ആന്റ് ചൈൽഡ് ഹെൽത്തിലും ഗവണ്മെന്റ് ആശുപത്രിയിലും ജോലിചെയ്തു. 1990-ൽ സർക്കാർ സർവ്വീസിൽ നിന്നു വിരമിച്ചു. കഥാസമാഹാരങ്ങൾ, ലേഖനങ്ങൾ , നോവലുകൾ തുടങ്ങി 40-ൽ ഏറെ കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട് .
കേരള സാഹിത്യ അക്കാദമി അവാർഡ് ,കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, എസ്കെ. പൊറ്റെക്കാട് അവാർഡ് , അബുദാബി അവാർഡ് , സി.എച്ച്. മുഹമ്മദ്കോയ അവാർഡ് എന്നിങ്ങിനെ ഒരുപാട് പുരസ്‌ക്കാരങ്ങൾക്കും അദ്ദേഹം അർഹനായിട്ടുണ്ട്.
Post a Comment