ലോകത്തെ കൊവിഡ് കേസുകള്‍ ഏഴ് കോടി പിന്നിട്ടു

ന്യൂയോര്‍ക്ക് |  പല രാജ്യങ്ങളും വാക്‌സിന്‍ വിതരണത്തിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചത് പ്രതീക്ഷയേകുന്നതാണെങ്കിലും കേസുകളുടെ വര്‍ധനവ് ആശങ്ക നിര്‍ത്തുന്നു. ഇന്നലെ മാത്രം ആറര ലക്ഷത്തിധികം കേസുളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കേസുകളുടെ എണ്ണം ഏഴ് കോടി പിന്നിട്ടു. മരണസംഖ്യ 15,87,437 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം നാല് കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷം പിന്നിട്ടു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.

കൊവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും ലോകത്ത് ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. രാജ്യത്ത് രണ്ട് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി അറുപത് ലക്ഷം പിന്നിട്ടു. മരണസംഖ്യ മൂന്ന് ലക്ഷത്തോടടുക്കുന്നു. തൊണ്ണൂറ്റിമൂന്ന് ലക്ഷം പേര്‍ മാത്രമാണ് ഇതുവരെ രോഗമുക്തി നേടിയത്.

Post a Comment

Previous Post Next Post