
റിയാദ് : സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ ദമ്മാമിനടുത്തു രാസ് താനൂരയിൽ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. കൊല്ലം പുത്തൂർ സ്വദേശി പ്രസന്നകുമാർ (62) ആണ് അന്തരിച്ചത്. കഴിഞ്ഞ 23 വർഷങ്ങളായി സൗദിയിൽ സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറിംഗ് മാനേജർ ആയി ജോലിചെയ്തു വരികയായിരുന്നു. ഭാര്യ വിജയശ്രീ പ്രസന്നകുമാറിനൊപ്പം സൗദിയിൽ ഉണ്ട്. മക്കൾ ശ്രീറാം, ശ്രേയ എന്നിവർ നാട്ടിലാണ്. റാസ് തനൂര ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള പരിശ്രമം സൗദിയിലെ ജീവകാരുണ്യ സംഘടനയായ ഇന്ത്യൻ ഓവർസീസ് ഫോറത്തിന്റേയും സുഹ്രത്തുക്കളുടേയും നേതൃത്വത്തിൽ നടന്നു വരുന്നു.
Post a Comment