സഊദിയിൽ മലയാളി യുവാവ് താമസ സ്ഥലത്ത് മരിച്ച നിലയിൽ

ദമാം | സഊദിയിൽ മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം പള്ളിക്കൽ നടുവിലേമുറി തറയിൽ കിഴക്കതിൽ ജയകുമാർ ശിവരാജൻ (52) ആണ് ദമാം അൽഖോബാറിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ജോലി സ്ഥലത്ത് എത്താത്തിനെ തുടർന്നു സുഹൃത്തുക്കൾ ബന്ധപ്പെട്ടപ്പോൾ ചെറിയ ശാരീരിക അസ്വസ്ഥതകളുണ്ടെന്നും ആശുപത്രിയിൽ പോയ ശേഷം തിരികെ വരാമെന്നുമായിരുന്നു മറുപടി. വീണ്ടും ബന്ധപ്പെട്ടപ്പോൾ മൊബൈൽ റിംഗ് ചെയ്‌തെങ്കിലും മറുപടി ലഭിക്കാതെ വന്നതോടെ സഹപ്രവർത്തകർ താമസസ്ഥലത്ത് എത്തിയപ്പോഴാണ് തറയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

ദമാം മെഡിക്കൽ കോംപ്ലകസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോവും.

ഭാര്യ: റജിമോൾ. മകൻ: ജിതിൻ

Post a Comment

Previous Post Next Post