ഔഫ് അബ്ദുറഹ്മാന്‍ വധം: യൂത്ത്‌ ലീഗ്‌ നേതാവ്‌ ഉള്‍പ്പെടെ രണ്ടുപേര്‍ കസ്റ്റഡിയില്‍

കാഞ്ഞങ്ങാട് :

കല്ലൂരാവി മുണ്ടത്തോട് ബുധനാഴ്ച രാത്രി  ഔഫ് അബ്ദുറഹ്മാനെ കൊലപ്പെടുത്തിയതിൽ ഒന്നാം പ്രതി യൂത്ത് ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി മുണ്ടത്തോട്ടെ ഇർഷാദ്. ഇയാൾക്കും പ്രവർത്തകരായ ഹസൻ, ഇസ്ഹാഖ് എന്നിവർക്കെതിരെയുമാണ് കൊലക്കുറ്റത്തിന് കേസെടുത്തത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി വിനോദ്കുമാന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കൊലയ്ക്കുശേഷം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായ ഇർഷാദ് പൊലീസ് നിരീക്ഷണത്തിലാണ്. ഇയാൾ ഉൾപ്പെടെ രണ്ടുപേർ കസ്റ്റഡിയിലുള്ളതായി ജില്ലാ പൊലീസ് മേധാവി ഡി ശിൽപ അറിയിച്ചു. സംഭവശേഷം രാത്രിതന്നെ കല്ലൂരാവിയിലും പരിസരപ്രദേശങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.

വ്യാഴാഴ്ച രാവിലെ കണ്ണൂർ ജില്ലാ പൊലീസ് മേധാവി യതീഷ്ചന്ദ്ര ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ കൊലപാതകം നടന്ന മുണ്ടത്തോടും ഔഫിന്റെ വീട് സ്ഥിതിചെയ്യുന്ന പഴയകടപ്പുറവും സന്ദർശിച്ചു. വിരടലയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. സംഭവസ്ഥലത്തുനിന്ന് പ്രതികളുടേതെന്ന് കരുതുന്ന കണ്ണടയും ചെരുപ്പും കമ്പിവടിയും കണ്ടെടുത്തു. ഔഫിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് സുഹൈബിനെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് മൊഴിയെടുത്തു.

Post a Comment

Previous Post Next Post