ഔഫിന്റെ കൊലപാതകം; മുഖ്യപ്രതി ഇര്‍ഷാദ് കസ്റ്റഡിയില്‍ ; പരിക്ക് ഗുരുതരമല്ലെന്ന ഡോക്ടര്‍മാര്‍: കാഞ്ഞങ്ങാട് ലീഗ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം

കാസര്‍കോട് : 
 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ മുഖ്യപ്രതി യൂത്ത് ലീഗ് നേതാവ് ഇര്‍ഷാദ് പൊലീസ് കസ്റ്റഡിയില്‍. ഇര്‍ഷാദിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സംഭവ ദിവസം ഉണ്ടായ സംഘര്‍ഷത്തില്‍ തലയ്ക്ക് പരിക്കേറ്റ ഇര്‍ഷാദ് മംഗലാപുരം ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

പരിക്ക് ഗുരുതരമല്ലെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇയാളെ ഡിസ്ചാര്‍ജ് ചെയ്ത് പൊലീസ് കാഞ്ഞങ്ങാട്ടേക്ക് എത്തിച്ചു. കാഞ്ഞങ്ങാട് യൂത്ത് ലീഗ് മുനിസിപ്പല്‍ സെക്രട്ടറിയാണ് ഇര്‍ഷാദ്. കൊലയാളി സംഘത്തില്‍ ഇര്‍ഷാദ് ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ഇര്‍ഷാദ് ഉള്‍പ്പെടെ മൂന്നുപേരെ മുഖ്യസാക്ഷിയായ ഷുഹൈബ് തിരിച്ചറിഞ്ഞിരുന്നു.

ഇതില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഇന്നലെ രാത്രി ഔഫിന്റെ കബറടക്കത്തിന് ശേഷം കാഞ്ഞങ്ങാട് ലീഗ് ഓഫീസുകള്‍ക്ക് നേരെയും ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ക്ക് നേരെയും വ്യാപക ആക്രമണം ഉണ്ടായി.

തുടര്‍ന്ന് ഗ്രനേഡ് ഉപയോഗിച്ചാണ് അക്രമികളെ പൊലീസ് ഓടിച്ചത്. പ്രദേശത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

Post a Comment

Previous Post Next Post