മലപ്പുറം: ലോക്‌സഭാ അംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കാനൊരുങ്ങുന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ തീരിമാനത്തിനെതിരേ വിമര്‍ശനവുമായി യൂത്ത് ലീഗ് രംഗത്ത്. ലീഗ് നേതൃത്വം തീരുമാനം പുനഃപരിശോധിക്കണമെന്നും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മൊയീന്‍ അലി ശിഹാബ് തങ്ങള്‍.
'എംപി സ്ഥാനം രാജിവക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം അപ്രതീക്ഷിതമാണ്. ഈ തീരുമാനം നേതാക്കള്‍ക്കും അണികള്‍ക്കും മറുപടി പറയനാകാത്ത പ്രതിസന്ധിയിലേക്ക് പാര്‍ട്ടിയെ എത്തിച്ചിട്ടുണ്ട്. ഇത് പുനഃപരിശോധിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും സ്വീകാര്യമുള്ള തീരുമാനമാണ് ആഗ്രഹിക്കുന്നത്. മുസ്ലീം ലീഗ് മുന്നേറ്റം നടത്തികൊണ്ടിരിക്കുന്ന സമയമാണിത്. അടുത്ത ആറ് മാസം കൊണ്ട് കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സാധിക്കുന്ന ഘട്ടത്തിലാണ് ഈ തീരുമാനം വന്നിരിക്കുന്നത്. അതില്‍ എല്ലാവരും ദുഃഖിതരാണ്' മൊയീന്‍ അലി തങ്ങള്‍ ശിഹാബ് തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ലീഗിന്റെ പ്രവര്‍ത്തക സമിതി യോഗത്തില്‍ എംപി സ്ഥാനം രാജിവച്ച് കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ മത്സരിക്കുമെന്ന തീരുമാനത്തിന് അംഗീകാരം നല്‍കിയത്. എന്നാല്‍ ലീഗിന്റെ ഈ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.
Post a Comment