കൊച്ചി | കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ നിന്ന് വീണ് പരുക്കേറ്റ വീട്ടുജോലിക്കാരി മരിച്ചു. തമിഴ്‌നാട് സേലം സ്വദേശി ശ്രീനിവാസന്റെ ഭാര്യ കുമാരി (55) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലായിരുന്നു. ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പരുക്കേറ്റത്. ഇവരെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ടതിന് ഉടമ ഇംതിയാസ് അഹമ്മദിനെതിരെ പോലീസ് കേസെടുത്തിരുന്നു.
ഇക്കഴിഞ്ഞ നാലാം തീയതിയാണ് കുമാരിയെ മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസന്‍ ഫ്‌ളാറ്റിനു താഴെ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. അഭിഭാഷകനായ ഇംതിയാസ് അഹമ്മദിന്റെ ഫ്‌ളാറ്റില്‍ ജോലിക്കാരിയായ കുമാരി അദ്ദേഹത്തില്‍ നിന്ന് 10,000 രൂപ അഡ്വാന്‍സ് വാങ്ങിയിരുന്നു. അടിയന്തര ആവശ്യത്തിന് വീട്ടില്‍ പോകാന്‍ അനുവാദം ചോദിച്ചപ്പോള്‍ അഡ്വാന്‍സ് തിരികെ നല്‍കാതെ പോകാന്‍ പറ്റില്ലെന്ന് പറഞ്ഞ് കുമാരിയെ പൂട്ടിയിടുകയായിരുന്നുവെന്ന് ഭര്‍ത്താവ് ശ്രീനിവാസന്‍ പോലീസിനു നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കുമാരിയെ പൂട്ടിയിട്ടില്ലെന്നാണ് ഇംതിയാസും ഭാര്യയും പറയുന്നത്.
Post a Comment