ന്യൂയോര്‍ക്കില്‍ ക്രിസ്മസ് കാരളിനിടെ വെടിവെപ്പ്; അക്രമിയെ വധിച്ചു

ന്യൂയോര്‍ക്ക്|  അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ദേവാലയത്തില്‍ ക്രിസ്മസ് കാരളിനെത്തിയവര്‍ക്ക് നേരെ ടിവെപ്പ്. അക്രമിയെ പോലീസ് വധിച്ചു. ഞായറാഴ്ച വൈകുന്നേരം നാലിന് മാന്‍ഹട്ടനിലെ സെന്റ് ജോണ്‍ ദ് ഡിവൈന്‍ കത്തീഡ്രലിലായിരുന്നു സംഭവം.

ക്രിസ്മസ് കാരളില്‍ സംബന്ധിക്കാന്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിനു നേര്‍ക്കായിരുന്നു അക്രമി വെടിയുതിര്‍ത്തത്. കത്തീഡ്രലിന്റെ പടികളില്‍ നിന്ന് അക്രമി വെടിയുതിര്‍ത്തതോടെ ആളുകള്‍ ചിതറിയോടി. ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റില്ല. തുടര്‍ന്ന് പോലീസ് അക്രമിയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഇയാള്‍ മരിച്ചത്.

 

Post a Comment

Previous Post Next Post