കാഞ്ഞങ്ങാട് കൊലപാതകം:വ്യാജ സന്ദേശം പ്രചരിപ്പിച്ച ലീഗ് നേതാവ് എ.ഹമീദ് ഹാജിയെ ചോദ്യം ചെയ്യണം. ജില്ലാ ജനകീയ നീതി വേദി

കാസർകോട്: 
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് നഗരസഭയിലെ ഒരു വാർഡിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി പരാജയപ്പെട്ടതിന്റെ പ്രതികാരം തീർക്കാൻ വേണ്ടി ഇടതുപക്ഷ സഹയാത്രികനായ ഔഫ് എന്ന 27കാരനെ മൃഗീയമായി കൊലപ്പെടുത്തിയ ഗുഡാലോചനയിൽ പങ്കുചേരുകയും, ആളും പണവും നൽകി സഹായിക്കുകയും, കൊലയാളിയെ മംഗലാപുരം ആശുപത്രിയിൽ ചെന്ന് സന്ദർശിച്ചതിന് ശേഷം കേസ് അട്ടിമറിക്കുന്ന രീതിയിൽ ശബ്ദ സന്ദേശം നവ മാധ്യങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത മുസ്ലിം ലീഗ് നേതാവ് ഹമീദ് ഹാജിയെ കേസിൽ ഉൾപ്പെടുത്തി ചോദ്യം ചെയ്ത് കൊലപാതകത്തിലെ ഉന്നത തലങ്ങളിലെ ഇടപെടൽ പുറത്ത് കൊണ്ട് വരണമെന്നാവശ്യപ്പെട്ട് കൊണ്ട് ജില്ല ജനകീയ നീതി വേദി സെക്രട്ടറി അബ്ദുറഹിമാൻ തെരുവത്ത് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യട്ടു.

പാർട്ടി ഗ്രാമങ്ങളുണ്ടാക്കി അവിടങ്ങളിൽ എന്ത് നടക്കണമെന്ന് തീരുമാനിക്കന്നതിനാവശ്യമായ സാമ്പത്തിക സഹായങ്ങൾ നൽകി ഗുണ്ടകളെ ഉണ്ടാക്കിയെടുക്കുന്നത് ഹമീദ് ഹാജിയെ പോലുള്ള കള്ളക്കടത്തുകാരും ഹവാല ഇടപാടുകാരുമായതിനാൽ കേന്ദ്ര ഏജൻസിയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നു കൂടി പരാതിയിൽ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post