തോൽക്കുമ്പോൾ ആളുകളെ കൊലപ്പെടുത്തുന്നവരായി ലീഗുകാർ മാറിയെന്ന് മന്ത്രി കെ ടി ജലീൽ. കാഞ്ഞങ്ങാട് യൂത്ത്ലീഗുകാർ കുത്തിക്കൊന്ന ഔഫ് അബ്ദുറഹ്മാന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളെ പ്രതികരിക്കുകയായിരുന്നു മന്ത്രി.
മുസ്ലീം ലീഗ് അക്രമ രാഷ്ട്രീയം തുടരുകയാണെന്നും കൊലപാതകത്തിന് പിന്നീൽ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കെ ടി ജലീൽ പറഞ്ഞു.
ഔഫിനോട് ശത്രുതയുണ്ടാകാന് രണ്ട് കാരണങ്ങളാണ് ലീഗിനുള്ളത്. ഒന്ന് രാഷ്ട്രീയം.ഔഫ് രാഷ്ട്രീയമായി ഡിവൈഎഫ്ഐയുടെ കൂടെ നില്ക്കുന്നു, കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില് ലീഗ് കുത്തകയാക്കിവെച്ചിരുന്ന രണ്ട് വാര്ഡുകള് പിടിച്ചെടുക്കാന് ഔഫ് അടക്കമുള്ളവരുടെ പ്രവര്ത്തനം കാരണമായി. രണ്ടാമത്തെ കാരണം മതപരമാണ്. ഔഫ് കാന്തപുരം എ പി അബബൂക്കര് മുസ്ലിയാര് നേതൃത്വം നല്കുന്ന സംഘടനയുടെ ഭാഗമാണെന്നതാണ്. ആലംപാടി ഉസ്താദിന്റെ പേരക്കുട്ടിയാണ് ഔഫ്. ലീഗിന്റെ ശത്രുതക്ക് ഇതെല്ലാം കാരണങ്ങളാണ്.
.ലീഗിന്റെ അക്രമ രാഷ്ട്രീയത്തിന്റെ അവസാനത്തെ ഇരയാണ് ഔഫ്. ഏറെകാലമായി ലീഗ് അക്രമരാഷ്ട്രീയം തുടരുകയാണ്.വളരെ ചെറിയ ഒരു വീട്ടില്, കുടംബത്തിന്റെ ഉത്തവാദിത്തം ഏറ്റെടുത്ത് കഴിയുന്ന ഒരു സാധാരണ വ്യക്തിയായിരുന്ന ഔഫ്. ആ കുടുംബത്തെയാണ് ലീഗ് അനാഥരാക്കിത്. എതിരാളികളെ വകവരുത്തി അധീനപ്പെടുത്തുക എന്ന തന്ത്രമാണ് ലീഗ് കാലങ്ങളായി സ്വീകരിക്കുന്നതെന്നും ജലീല് പറഞ്ഞു.
Post a Comment