തിരുവനന്തപുരത്ത് തുറന്ന ജയിലില്‍ നിന്ന് രണ്ട് കൊലക്കേസ് പ്രതികള്‍ രക്ഷപ്പെട്ടു

തിരുവനന്തപുരം: ജില്ലയിലെ നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്ന് രണ്ട് കൊലക്കേസ് പ്രതികള്‍ രക്ഷപ്പെട്ടു. വീരണകാവ് സ്വദേശി രാജേഷ് കുമാര്‍, തൃശൂര്‍ സ്വദേശി ശ്രീനീവാസന്‍ എന്നിവരാണ് ഇന്നലെ രക്ഷപ്പെട്ടത്. ഇന്നലെ ജയിലിനു സമീപം ജോലിക്കു പോയ ഇരുവരും രാത്രിയായിട്ടും തിരിച്ചെത്താതെ വന്നതോടെയാണ് ജയില്‍ ചാടിയതായി വ്യക്തമായത്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആര്യ എന്ന കുട്ടിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ശിക്ഷ അനുഭവിച്ചുവരികയാണ് രാജേഷ് കുമാര്‍. വധശിക്ഷയായിരുന്നു ഇയാള്‍ക്ക് മനരത്തെ വിധിച്ചിരുന്നത് പിന്നീട് ഇത് ഇളവുകളില്ലാത്ത ജീവപര്യന്തമായി കുറച്ചു. ജയിലില്‍ നല്ല പെരുമാറ്റം കാണിച്ചതോടെയാണ് രാജേഷ് കുമാറിനെ തുറന്ന ജയിലിലേക്ക് മാറ്റിയത്.

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ശ്രീനിവാസന്‍. പ്രതികളെ കണ്ടെത്തുന്നതിന് പോലീസ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post