മുസ്ലീം ലീഗ് അക്രമ രാഷ്ട്രീയത്തിനോ കൊലപാതക രാഷ്ട്രീയത്തിനോ ഒരു തരത്തിലുമുള്ള പിന്തുണ നൽകാത്ത പാർട്ടിയാണെന്ന് മുസ്ലീം ലീഗ് നേതാവും എം.എൽ.എയുമായ എൻ.എ. നെല്ലിക്കുന്ന്. കാഞ്ഞങ്ങാട്ട് ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ ഔഫ് അബ്ദുൾ റഹ്മാനെ കുത്തിക്കൊന്ന സംഭവത്തിൽ യൂത്ത് ലീഗ് ഭാരവാഹി ഇർഷാദ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്തിരുന്നു. രാഷ്ട്രീയ കൊലപാതം ആണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം ഒരു തരത്തിലും ലീഗ് അക്രമരാഷ്ട്രീയത്തെ അംഗീകരിക്കുന്നില്ല. കാഞ്ഞങ്ങാട് നടന്ന കൊലപതാകത്തെ ആരും പിന്തുണയ്ക്കുന്നില്ല. ഏത് രാഷ്ട്രീയ പാർട്ടിയിൽപെട്ട ആളായാലും കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്ന് തന്നെയാണ് മുസ്ലീം ലീഗിന്റെ നിലപാട്. തെരഞ്ഞടുപ്പ് ഈ മേഖലയിൽ സമാധാനപരമായിരുന്നു. പ്രദേശത്ത് ചെറിയ സംഘർഷം ഉണ്ടായിരുന്നു. ആ സംഘർഷം അന്ന് തന്നെ അവസാനിച്ചിരുന്നു. ചെറിയ എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ അത് ഊതിപ്പെരുപ്പിച്ച് ചെറുപ്പക്കാരുടെ മനസിൽ പ്രതികാരം മനോഭാവം ഉണ്ടാകുന്ന സമീപനം ഏത് വിഭാഗത്തിൽപെട്ട നേതാക്കളായാലും സ്വീകരിക്കാൻ പാടില്ല.ലീഗിന്റെ പ്രവർത്തകർ ഒരു പ്രകോപനവുമില്ലാതെ വീട് ആക്രമിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അത് അപലപിക്കേണ്ടതാണ്. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രകടനത്തിൽ പങ്കെടുത്തു എന്ന് പറഞ്ഞ് വീട് ആക്രമിക്കുന്നത് ഒരു രീതിയിലും അംഗീകരിക്കുന്നില്ല. അന്വേഷിച്ച് പാർട്ടി നടപടിയെടുക്കും. എൻ.എ. നെല്ലിക്കുന്ന്വ്യക്തമാക്കി. CONTENT Highlights: Kanhangad murder case: N. A. Nellikkunnu statement
Post a Comment