നുണ പ്രചരണങ്ങളെയും അപവാദകഥകളേയും തള്ളി ജനം എൽഡിഎഫിനൊപ്പം ഉറച്ചുനിന്നപ്പോൾ കേരളം വീണ്ടും ചുവന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയത്തോടെ ഇടതുതരംഗമാണെവിടേയും. 5 കോർപറേഷനുകളിലും 36 മുൻസിപാലിറ്റികളിലും 10 ജില്ലാ പഞ്ചായത്തുകളിലും 108 ബ്ലോക് പഞ്ചായത്തുകളിലും 515 ഗ്രാമപഞ്ചായത്തുകളിലും എൽഡിഎഫ് മുന്നിലാണ്.
തിരുവനന്തപുരം, കൊല്ലം, കൊച്ചി, കോഴിക്കോട്, കണ്ണൂർ കോർപ്പറേഷനുകളിലാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട. ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, ,കോഴിക്കോട് , വയനാട് കണ്ണൂർ, കാസർകോട് ജില്ലാ പഞ്ചായത്തുകൾ എൽഡിഫിനൊപ്പമാണ്.
പാലാ നഗരസഭയില് ചരിത്ര വിജയമാണ് എല്ഡിഎഫ് നേടിയത്. 26 ല് 17 വാര്ഡുകള് പിടിച്ച് എല്ഡിഎഫ് ഭരണം ഉറപ്പാക്കി. യുഡിഎഫ് 8 സീറ്റിലും ഒരു സീറ്റില് സ്വതന്ത്രനും വിജയിച്ചു.
1 കോർപ്പറേഷനിലും 33 മുൻസിപാലിറ്റികളിലും 2 ജില്ലാ പഞ്ചായത്തിലും 39 ബ്ലോക് പഞ്ചായത്തിലും 374 ഗ്രാമപഞ്ചായത്തിലും യുഡിഎഫ് മുന്നിലാണ്.
എൻഡിഎ 24 പഞ്ചായത്തിലും1 മുൻസിപാലിറ്റിയിലും മുന്നിലാണ്.
യുഡിഎഫും ബിജെപിയും നടത്തിയ കള്ളപ്രചരണങ്ങളെ ജനം തള്ളിക്കളഞ്ഞതായി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. . കേരളത്തിലെ ജനങ്ങള്ക്കിടയില് നിന്ന് ഇടതുപക്ഷത്തെ ഇല്ലാതാക്കാന് സാധിക്കില്ല എന്ന് ഈ ഫലം തെളിയിച്ചിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന് കല്ലാമലയില് എല്ഡിഎഫ് വിജയം. സിപിഐ എമ്മിലെ അഡ്വ. ആശിഷാണ് ജയിച്ചത്.
തൃശൂരിൽ കോര്പറേഷന് തെരഞ്ഞെടുപ്പില് ബിജെപിയുടെ മേയര് സ്ഥാനാര്ഥിയും ബിജെപി സംസ്ഥാന വക്താവുമായ ബി. ഗോപാലകൃഷ്ണന് തോറ്റു.
ഇടതുപക്ഷ വിരുദ്ധരെല്ലാം ഒന്നിച്ചിട്ടും ആന്തൂര് വീണ്ടും ചുവന്ന് തുടുത്തു. മുഴുവന് വാര്ഡുകളും നേടിയാണ് ആന്തൂര് നഗരസഭയില് എല്ഡിഎഫ് ചരിത്ര വിജയം നേടിയത്.
പിണറായി , കതിരൂർ പഞ്ചായത്തുകളിൽ ഒരു വാർഡുപോലും വിട്ടുകൊടുക്കാതെ സമ്പൂർണ വിജയമാണ് എൽഡിഎഫിന് . പിണറായിയിൽ 19 വാർഡിലും കതിരൂരിൽ 18 വാർഡിലും എൽഡിഎഫ് വിജയിച്ചു.
മുന്മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയുടെ പുതുപ്പള്ളി പഞ്ചായത്ത് ഭരണം ഇടതുമുന്നണി പിടിച്ചെടുത്തു. കാല് നൂറ്റാണ്ട് യുഡിഎഫിന്റെ കുത്തകയായിരുന്നു പഞ്ചായത്തിലാണ് എല്ഡിഎഫ് വെന്നിക്കൊടി പാറിച്ചിരിക്കുന്നത്.
Post a Comment