തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്നു മണിക്കൂർ പിന്നിട്ടപ്പോൾസംസ്ഥാനത്ത്എൽഡിഎഫ് മുന്നേറ്റം. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്കിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനിലും എൽഡിഎഫ് ആണ് മുന്നിട്ടു നിൽക്കുന്നത്. ഗ്രാമപഞ്ചായത്തുകളിൽ 446 ഇടത്ത് എൽഡിഎഫും 354 ഇടത്ത് യുഡിഎഫും മുന്നിട്ടു നിൽക്കുന്നു. 3 ഇടത്ത് എൻഡിഎയും മുന്നിട്ടു നിൽക്കുന്നു.ജില്ലാ പഞ്ചായത്തിൽ 10 ഇടത്ത് എൽഡിഎഫും 4 ഇടത്ത് യുഡിഎഫ്. ബ്ലോക്ക് പഞ്ചായത്തുകളിൽ 100 ഇടത്ത് എൽഡിഎഫും 51 ഇടത്ത് യുഡിഎഫുമാണ് മുന്നിട്ടു നിൽക്കുന്നത്. മുൻസിപ്പാലിറ്റികളിൽ 41 ഇടത്ത് എൽഡിഎഫും 37 ഇടത്ത് യുഡിഎഫും മുന്നിട്ടു നിൽക്കുന്നു. രണ്ടിടത്ത് മാത്രമാണ് എൻഡിഎ സാന്നിധ്യം. കോർപ്പറേഷൻ ആറ് കോർപറേഷനുകളിൽ നാലിടത്ത് എൽഡിഎഫും രണ്ടിടത്ത് യുഡിഎഫും മുന്നേറുന്നതായാണ് സൂചന. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളിൽ എൽഡിഎഫും കൊച്ചി, തൃശ്ശൂർ കോർപറേഷനുകളിൽ യുഡിഎഫും ലീഡ് ചെയ്യുന്നു. കൊച്ചിയിൽ യുഡിഎഫ് മേയർ സ്ഥാനാർഥി എൻ. വേണുഗോപാൽ തോറ്റു കോട്ടയത്തും ഇടത് മുന്നേറ്റം ഇടത് മുന്നണി ചരിത്രത്തിൽ ആദ്യമായി പാലാ നഗരസഭ പിടിച്ചെടുത്തു. ജോസിന്റെ രണ്ടില ചൂടിയാണ് ഇടത് പാല നഗരസഭ പിടിച്ചെടുത്തത്. മുൻ ചെയർമാനും ജോസഫ് വിഭാഗം നേതാവുമായ കുര്യാക്കോസ് പടവൻ പാലായിൽ തോറ്റു.കോട്ടയം ജില്ലാ പഞ്ചായത്തും ഇടത് പക്ഷത്തേക്ക്. തലസ്ഥാനത്ത് മേയർ സ്ഥാനാർഥികൾക്ക് തോൽവി തലസ്ഥാനത്ത് എൽഡിഎഫ് മേയർ സ്ഥാനാർഥികൾ തോറ്റു. എൽഡിഎഫ് മേയർ സ്ഥാനാർഥികളായ പുഷ്പലതും ഒലീനയും പരാജയപ്പെട്ടു. നിലവിലെ മേയർ ശ്രീകുമാർ കരിക്കകം വാർഡിലും തോറ്റു. പാലക്കാട് നഗരസഭയിൽഎൽഡിഎഫിന് തകർച്ച പാലക്കാട് മുൻസിപ്പാലിറ്റിയിൽ എൽഡിഎഫ് തകർന്നു. അകത്തേത്തറയിലും മലമ്പുഴയിലും ബിജെപി മുന്നേറ്റം. പട്ടാമ്പിയിൽ യുഡിഎഫ് വിമതർ നിർണ്ണായക ശക്തിയായി.പട്ടാമ്പിയിൽ ആറ് വാർഡുകളിൽ ആണ് കോൺഗ്രസ്സ് വിമതർ വിജയിച്ചത്. ബി. ഗോപാലകൃഷ്ണന് തോൽവി തൃശ്ശൂരിൽ എൻഡിഎ മേയർ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ തോറ്റു. കുട്ടംകുളങ്ങര ഡിവിഷനിൽ ആണ് തോറ്റത്.ചാലക്കുടിയിൽ യുഡിഎഫ് കേവലഭൂരിപക്ഷത്തിലേക്ക് ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും വാർഡിൽ എൽഡിഎഫിന് വിജയം ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും വാർഡിൽ എൽഡിഎഫിന് വിജയം. ഉള്ള്യേരി പഞ്ചായത്തിൽ കെ സുരേന്ദ്രന്റെ സഹോദരന് തോൽവി. എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രനാണ് തോറ്റത്. പന്തളം നഗരസഭയിൽ ബി.ജെ.പി. മുന്നേറ്റം; എൻ.ഡി.എ. 13 സീറ്റിൽ വിജയിച്ചു. നിലമ്പൂർ മുൻസിപ്പാലിറ്റിയിൽ ബിജെപി അക്കൗണ്ട് തുറന്നു ഒഞ്ചിയത്ത് എൽഡിഎഫ് ആർഎംപി സ്ഥാനാർഥിയെ തോൽപിച്ചു കണ്ണൂർ കോർപ്പറേഷനിൽ ബിജെപി അക്കൗണ്ട് തുറന്നു. പള്ളിക്കുന്ന വാർഡിൽ ബി.ജെപി സ്ഥാനാർത്ഥി ഷൈജു വിജയിച്ചു. കൊച്ചിയിലെ യുഡിഎഫ് മേയർ സ്ഥാനാർഥി എൻ വേണുഗോപാൽ തോറ്റു. ആന്തൂർ നഗരസഭയിൽ എതിരില്ലാതെ ഇടതുമുന്നണി. 28ൽ 28 സീറ്റുകളും എൽഡിഎഫിന്
Post a Comment