ലക്‌നൗ : ഉത്തർപ്രദേശിൽ വനിതാ അന്താരാഷ്ട്ര കായിക താരത്തെ സമാജ് വാദി പാർട്ടി നേതാവ് പീഡിപ്പിച്ചതായി പരാതി. സർവത് മുൻ ഗ്രാമ തലവൻ ഇന്തസാർ ത്യാഗിക്കെതിരെയാണ് കായിക താരം മുസാഫർ നഗർ പോലീസിൽ പരാതി നൽകിയത്. ഇന്തസാർ ത്യാഗി ലൈംഗികമായി പീഡിപ്പിച്ചതായും ഭീഷണിപ്പെടുത്തിയതായും കായിക താരത്തിന്റെ പരാതിയിൽ പറയുന്നു.
കൂടിക്കാഴ്ചയ്ക്കായി വീട്ടിലെത്തിയപ്പോഴായിരുന്നു ത്യാഗി കായിക താരത്തെ പീഡനത്തിന് ഇരയാക്കിയത്. പിന്നീട് നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ഇന്തസാർ അഹമ്മദിന്റെ സഹോദരൻ റിസ്വാൻ ത്യാഗിയുടെ പേരും പരാതിയിലുണ്ട്.
കായിക താരത്തിന്റെ പരാതിയിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിആർപിഎഫ് 161ാം വകുപ്പ് പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്
Post a Comment