അമ്മയോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച മകന്‍ ടിപ്പർ ലോറിക്ക് അടിയില്‍പ്പെട്ട് തൽക്ഷണം മരിച്ചു

കൊണ്ടോട്ടി: 
അമ്മയോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച മകന്‍ ടിപ്പർ ലോറിക്ക് അടിയില്‍പ്പെട്ട് മരിച്ചു. കോഴിക്കോട് കക്കോടി കോട്ടൂപാടം അത്താഴം കുന്നുമ്മല്‍ എ.കെ. ഷാജിയുടെ മകന്‍ അര്‍ജുന്‍ (13) ആണ് മരിച്ചത്.

പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിക്ക് സമീപം ചൊവ്വാഴ്ച രാവിലെയാണ് അപകടം. അമ്മ ശ്രീദേവിക്കൊപ്പം (മഞ്ജു) സ്‌കൂട്ടറില്‍ കൊണ്ടോട്ടി കൊട്ടുക്കരയിലെ ശ്രീദേവിയുടെ വീട്ടിലേക്ക് വരുന്നതിനിടെ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ പിറകെ വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ച് വീണു. ലോറിയുടെ പിന്‍ചക്രം അര്‍ജു​െൻറ ദേഹത്തുകൂടി കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു. കൊണ്ടോട്ടി പൊലീസ് ഇന്‍ക്വസ്​റ്റ്​ നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പോസ്​റ്റ്​മോര്‍ട്ടം നടത്തി.

കക്കോടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. പിതാവ് ഷാജി കുവൈത്തിലാണ്. സഹോദരന്‍: അക്ഷയ് (കക്കോടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥി).

Post a Comment

Previous Post Next Post