നെല്ലിക്കപ്പാലത്ത് സുന്നി സെന്ററിന് നേരെ ലീഗ് ക്രിമിനലുകളുടെ അക്രമം; എസ് എസ് എഫ് പ്രവര്‍ത്തകന് പരിക്ക്.



കണ്ണൂര്‍ :

തിരഞ്ഞെടുപ്പിന്റെ മറവില്‍ നെല്ലിക്കപ്പാലം തൈലവളപ്പില്‍ സുന്നി സെന്ററിന് നേരെ അക്രമം. എസ് എസ് എഫ് പ്രവര്‍ത്തകനെയും അക്രമിച്ച് പരിക്കേല്‍പ്പിച്ചു. തിരഞ്ഞെടുപ്പ് ദിവസം രാവിലെയാണ് എസ് എസ് എഫ് മയ്യില്‍ സെക്ടര്‍ പ്രവര്‍ത്തക സമിതിയംഗവും സിറാജ് ഏജന്റുമായ ത്വയ്യിബിന് നേരെ അക്രമമുണ്ടായത്.

കുടുംബത്തോടൊപ്പം വോട്ട് ചെയ്ത് മടങ്ങിയപ്പോഴാണ് ഒരു സംഘം ലീഗ് പ്രവര്‍ത്തകര്‍ ത്വയ്യിബിനെ അക്രമിച്ചത്. പരിക്കേറ്റ ത്വയ്യിബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ടോടെ തൈലവളപ്പില്‍ സുന്നി സെന്ററിന് നേരെ ലീഗ് അക്രമമുണ്ടായി. അഞ്ച് ലീഗ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നില്‍. സെന്ററിനകത്തെ ഫര്‍ണിച്ചറുകള്‍, സൗണ്ട് സിസ്റ്റം ,മറ്റ് ഉപകരണങ്ങള്‍ തുടങ്ങിയവ അടിച്ചു തകര്‍ത്തു. മയ്യില്‍ പോലിസില്‍ പരാതി നല്‍കി.

ആക്രമിക്കപ്പെട്ട സുന്നി സെന്റര്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കെ എം അബ്ദുല്ലക്കുട്ടി. അബ്ദുറസാഖ് മാണിയൂര്‍, ബഷീര്‍ മുസ്ലിയാര്‍ ആറളം, അംജദ് മാസ്റ്റര്‍, ശുഐബ് അമാനി സന്ദര്‍ശിച്ചു. ത്വയ്യിബിനെയും നേതാക്കള്‍ സന്ദര്‍ശിച്ചു.


Post a Comment

Previous Post Next Post