പനാജി | ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ് സി എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് ഈസ്റ്റ് ബംഗാളിനെ തകര്‍ത്തെറിഞ്ഞു. മുംബൈയ്ക്ക് വേണ്ടി ആദം ലേ ഫോണ്‍ഡ്രേ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഹെര്‍നാന്‍ സന്റാനയാണ് മൂന്നാമത്തെ ഗോള്‍ നേടിയത്.
കളിയില്‍ മുംബൈ എഫ് സി നിറഞ്ഞാടുകയായിരുന്നു. ഗോള്‍വല കുലുക്കിയില്ലെങ്കിലും പ്ലേ മേക്കറുടെ റോളില്‍ ഹ്.ൂഗോ ബൗമസ് കളിക്കളം സ്വന്തമാക്കിയതോടെ ഈസ്റ്റ് ബംഗാളിന് പിടിച്ചുനില്‍ക്കാനായില്ല. ഹ്യൂഗോ ബൗമസ് തന്നെയാണ് ഇന്നത്തെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്.
മത്സരം തുടങ്ങി ഉടന്‍ തന്നെ ഈസ്റ്റ് ബംഗാള്‍ നായകന്‍ ഡാനിയല്‍ ഫോക്സ് പരുക്കേറ്റ് പുറത്തായത് ടീമിനെ ബാധിച്ചു.
മനോഹരമായ ടീം ഗെയിമിലൂടെയാണ് മുംബൈ ഗോള്‍ നേടിയത്. 21ാം മിനിട്ടില്‍ സൂപ്പര്‍ താരം ആദം ലെ ഫോണ്‍ഡ്രേ അനായാസേന ഗോള്‍ നേടി മുംബൈക്ക് ലീഡ് സമ്മാനിച്ചു. ഹ്യൂഗോ ബൗമസിന്റെ തകര്‍പ്പന്‍ പാസിന്റെ ബലത്തിലാണ് ഫോണ്‍ഡ്രേ സ്‌കോര്‍ ചെയ്തത്.
ഗോള്‍ വഴങ്ങിയതോടെ ബംഗാളിന്റെ ആത്മവിശ്വാസം കുറയുന്നതാണ് പിന്നീട് കണ്ടത്. നിരന്തരം പ്രതിരോധത്തില്‍ വിള്ളലുകള്‍ വന്നു. മുന്നേറ്റ നിരയ്ക്കും കാര്യമായൊന്നും ചെയ്യാനായില്ല.ഈ സീസണില്‍ ഇതുവരെ ഗോള്‍ നേടാത്ത ടീം എന്ന പേരുദോഷവും ഈസ്റ്റ് ബംഗാളിന് ലഭിച്ചു.
Post a Comment