തിരുവനന്തപുരം |തനിക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയ സ്പീക്കറുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പറയുന്നത് അനുസരിക്കുന്ന പാവ മാത്രമാണ് സ്പീക്കറെന്നും ചെന്നിത്തല ആരോപിച്ചു. ബാര്‍ ഉടമ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് രമേശ് ചെന്നിത്തലക്കെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ പ്രതിപക്ഷം നടത്തുന്ന പോരാട്ടങ്ങളോടുള്ള പ്രതികാരമാണ് ഈ അന്വേഷണം. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ഏത് യുഡിഎഫ് എംഎല്‍എക്കെതിരെയും അന്വേഷണം നടക്കട്ടെ.അതിനെയെല്ലാം ധീരമായി നേരിടാന്‍ യുഡിഎഫും കേരളത്തിലെ ജനങ്ങളുമുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അഴിമതിക്കേസില്‍ മുഖ്യമന്ത്രി കുടുങ്ങുമെന്ന് കണ്ടപ്പോള്‍പ്രതിപക്ഷ നേതാവിനെതിരെയും ഒരു കേസ് ഇരിക്കട്ടെ എന്ന നിലയിലാണ് തനിക്കെതിരെ അന്വേഷണത്തിന് അനുമതി നല്‍കിയത്. പിണറായി വിജയന്‍ വിചാരിച്ചാലൊന്നും യുഡിഎഫിനെ തകര്‍ക്കാന്‍ കഴിയില്ലന്നും രമേശ് ചെന്നിത്തല പറഞ്ഞു
Post a Comment