റിയാന്‍-ബിഷ റോഡില്‍ വാഹനാപകടം; ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

റിയാദ് | സഊദിയിലെ റിന്‍-ബിഷ റോഡില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്വദേശി കുടുംബത്തിലെ നാല് പേര്‍ ദാരുണമായി മരിച്ചു. റിയാദില്‍ നിന്നും ആസിര്‍ മേഖലയിലെ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാന്‍ വരികയായിരുന്ന വരന്റെ ബന്ധുക്കളാണ് മരിച്ചത്.

റിയാദ് പ്രദേശത്തെ തെക്കന്‍ മേഖലയുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന റോഡാണ് ബിഷാ-അല്‍-റയാന്‍-റിയാദ് റോഡ്. ഈ മേഖലകളില്‍ അപകടം നിയന്ത്രിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആസിര്‍ മേഖലാ നിവാസികള്‍ ഗതാഗത മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post