മേപ്പാടി | വയനാട് മേപ്പാടിയിലെ കടച്ചികുന്നില്‍ ക്വാറിയില്‍ മണ്ണിടിഞ്ഞു വീണ് ടിപ്പര്‍ ഡ്രൈവര്‍ മരിച്ചു. മാനന്തവാടി പിലാക്കാവ് സ്വദേശി സില്‍വന്‍ എന്ന് വിളിക്കുന്ന സില്‍വസ്റ്റന്‍ (57) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടോടെ കടച്ചിക്കുന്നിലെ സ്വകാര്യ കാപ്പിത്തോട്ടത്തിനുള്ളില്‍ അടുത്തിടെ പ്രവര്‍ത്തനം ആരംഭിച്ച ക്വാറിയിലാണ് അപകടം. പാറയുടെ മുകളിലുള്ള മണ്ണ് നീക്കുന്നതിനിടെ മണ്ണും കൂറ്റന്‍ പാറകളും ടിപ്പറിന് മുകളിലേക്ക് പതിക്കുകയായിരുന്നു.
കല്‍പ്പറ്റ ഫയര്‍ഫോഴ്സിന്റെ മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ പാറ പൊട്ടിച്ച് നീക്കിയാണ് മൃതദേഹം പുറത്തെടുത്തത്.
സില്‍വസ്റ്റന്‍ റിട്ടയേഡ് കെ എസ് ആര്‍ ടി സി ഡ്രൈവറാണ്. ഭാര്യ: ജോളി. മക്കള്‍: രചന, റെല്‍ജിന്‍.
Post a Comment