വ്യാജ സിംകാര്‍ഡ് ഉപയോഗിച്ച് ബാങ്ക് തട്ടിപ്പ്: സാറാ ജോസഫിന്റെ മരുമകന്റെ അക്കൗണ്ടില്‍ നിന്ന് 20 ലക്ഷം രൂപ നഷ്ടപ്പെട്ടു

തൃശൂര്‍: ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പിന് ഇരയായി സാഹിത്യകാരി സാറ ജോസഫിന്റെ മരുമകന്‍ പി.എസ് ശ്രീനിവാസനും. ശ്രീനിവാസന്റെ കാനറ ബാങ്ക് തൃശൂര്‍ വെസ്്റ്റ് പാലസ് ബ്രാഞ്ചിലുള്ള അക്കൗണ്ടില്‍ നിന്ന് 20,25,000 രൂപ നഷ്ടപ്പെട്ടു. ശ്രീനിവാസന്റെ പേരിലുള്ള ബി.എസ്.എന്‍.എല്‍ പോസ്റ്റ് പെയ്ഡ് സിം നമ്പര്‍ വ്യാജമായി ഉണ്ടാക്കയാണ് ബാങ്ക് തട്ടിപ്പ്. ബി.എസ്.എന്‍.എലും കാനറ ബാങ്ക് അധികൃതരും അറിയാതെ എങ്ങനെയാണ് ഇത്രയും വലിയ തട്ടിപ്പ് നടക്കുന്നതെന്ന് സാറാ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞയാഴ്ച ശനിയാഴ്ചയാണ് തന്റെ ബി.എസ്.എന്‍.എല്‍ പോസ്റ്റ് പെയ്ഡ് സിം പ്രവര്‍ത്തിക്കുന്നില്ലെന്ന് മനസ്സിലാക്കിയതെന്നും അടിയന്തരമായി യാത്രയില്‍ ആയതിനാല്‍ ബുധനാഴ്ച ഇക്കാര്യം ബി.എസ്.എന്‍.എല്‍ ഓഫീസില്‍ എത്തി പരാതിപ്പെട്ടു. ഡ്യുപ്ലിക്കേറ്റ് സിം എടുക്കുന്നതിന് ആധാര്‍ നമ്പറും മറ്റും നല്‍കി. രണ്ടു ദിസവം കഴിഞ്ഞ് യാത്ര പോകുന്നതിന് ഡ്രൈവറെ വിളിച്ചപ്പോള്‍ സിം പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടു. ഇതിനിടെ അക്കൗണ്ടില്‍ നിന്ന് 20,25,000 രൂപ നഷ്ടപ്പെട്ടതായി മാനേജര്‍ വിളിച്ചറയിച്ചുവെന്ന് പി.എസ് ശ്രീനിവാസന്‍ പറഞ്ഞു.

അണ്‍ഓതറൈസ് ട്രാന്‍സാക്ഷന്‍ വഴിയാണ് പണം നഷ്ടപ്പെട്ടത്. ഇക്കാര്യം പോലീസില്‍ പരാതിപ്പെട്ടു. പോലീസ് തൃശൂര്‍ വെസ്റ്റ് പാലസ് കാനറ ബ്രാഞ്ചില്‍ എത്തി പണം നഷ്ടപ്പെട്ടത് എങ്ങനെയാണെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ബാങ്കിന്റെ ഭാഗത്തുനിന്നും തണുത്ത പ്രതികരണമായിരുന്നു. അക്കൗണ്ട് പരിശോധിക്കണമെന്ന് പോലീസ് വീണ്ടും ആവശ്യപ്പെട്ടതോടെയാണ് അവര്‍ പരിശോധിക്കാന്‍ തയ്യാറായത്. ഐസിഐസിഐ ബാങ്കിലേക്കാണ് പണം പോയത്. അവിടെ നിന്നും പശ്ചിമ ബംഗാളിലെ രണ്ട് അക്കൗണ്ടിലേക്ക് പോയതെന്നും കണ്ടെത്തി.

പല തവണയായി നാല് ലക്ഷം, അഞ്ച് ലക്ഷം രൂപ വച്ചാണ് പണം പിന്‍വലിച്ചിരിക്കുന്നത്. എന്നാല്‍ തന്റെ നമ്പറില്‍ ഇതു സംബന്ധിച്ച് ഒരു അറിയിപ്പും വന്നില്ല. അറിയിപ്പുകളെല്ലാം വ്യാജ സിം നമ്പറിലേക്കാണ് പോയിരുന്നതെന്നും പി.സ് ശ്രീനിവാസന്‍ പറഞ്ഞു.

Post a Comment

Previous Post Next Post