ജമാഅത്തെ ഇസ്ലാമിയുടെ ഡമ്മിയാണ് വെൽഫെയർ പാർടിയെന്നത് മറക്കരുതെന്ന് സമസ്ത വിദ്യാർഥി വിഭാഗം. ജമാഅത്തെ തീരുമാനപ്രകാരമാണ് രാഷ്ട്രീയപാർടി രൂപീകരിച്ചത്. എന്നാൽ അതെവിടെയും കാണില്ല. ഈ കാപട്യം തന്ത്രമാണ്. പാർലമെന്ററി ജനാധിപത്യത്തെ പൈശാചികം(താഗൂത്തി) എന്ന് വിളിച്ച മൗദൂദി ശിഷ്യരുടെ തന്ത്രമാണ്. സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ്കെഎസ്എസ്എഫ്)മുഖപത്രം സത്യധാരയിലെ ‘വെൽഫെയർപാർടി: ഒരു കപട ഹൃദയമുണ്ടായതാണ് പരാജയം’ എന്ന ലേഖനത്തിലാണ് വിമർശം. മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ കാപട്യം തുറന്നുകാട്ടുന്നത്.
പാകിസ്ഥാൻ, ബംഗ്ലാദേശ്, കശ്മീർ എന്നിവിടങ്ങളിൽ ജമാഅത്തെ ഇസ്ലാമി പ്രവർത്തിക്കുന്നു. ഇവിടെയെല്ലാം ജമാഅത്തെ ഇസ്ലാമി എന്ന പേരിൽത്തന്നെ രാഷ്ട്രീയ പ്രവർത്തനത്തിൽ പങ്കാളിയാണ്. എന്നാൽ ജമാഅത്തെ ഇസ്ലാമി ഹിന്ദ് സ്വയം രാഷ്ട്രീയപാർടിയാകാതെ ഡമ്മിയെ ഇറക്കി. അതാണ് വെൽഫെയർ പാർടി.
രാജ്യം സ്വതന്ത്രമാകുമ്പോൾ ജനാധിപത്യവും മതേതരത്വവും നിരാകരിച്ചവരാണ് ജമാഅത്തെ ഇസ്ലാമിക്കാർ. ഇസ്ലാമിക ഭരണകൂടത്തിനായാണ് അവർ നിലകൊണ്ടത്. ഖുർആനും നബിചര്യയും ഉദ്ധരിച്ചാണ് ഇസ്ലാമിക രാഷ്ട്രമാർഗം സ്ഥാപിക്കാൻ മൗദൂദി ലക്ഷ്യമിട്ടത്. ബഹുഭൂരിപക്ഷം മുസ്ലിങ്ങളും ഇതിന്റെ പൊള്ളത്തരം ചൂണ്ടിക്കാട്ടിയിരുന്നു. പാർലമെന്ററി ജനാധിപത്യ വ്യവസ്ഥ ഇന്ത്യയിൽ നാൾക്കുനാൾ മോശമായി വരുമ്പോഴാണ് ജമാഅത്തെ ഇസ്ലാമിക്ക് ഇത് ഹാറമിൽനിന്ന് ഹലാലും പിന്നീട് പഥ്യവും ആയത്. മരണാസന്നഘട്ടത്തിലെ ശവത്തെ വാരിപ്പുണരുന്ന സ്ഥിതിയിലാണവർ– ലേഖനത്തിൽ പറയുന്നു
Post a Comment