അഞ്ച് ബൂത്തുകളില്‍ വോട്ടിംഗ് മെഷീന്‍ തകരാര്‍

തിരുവനന്തപുരം | സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിംഗ് നടക്കുന്ന ജില്ലകളിലെ ഏതാനും ബൂത്തുകളില്‍ വോട്ടിംഗ് തകരാര്‍. തിരുവനന്തപുരം നഗരസഭയിലെ രണ്ട് ബൂത്തുകളിലും ആലപ്പുഴയിലെ രണ്ട് ബൂത്തിലും കൊല്ലത്തെ ഒരു ബൂത്തിലുമാണ് മെഷീനില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. തിരുവനന്തപുരത്തെ രണ്ട് ബൂത്തുകളില്‍ മോക്ക് പോളിംഗ് സമയത്ത് തന്നെ തകരാര്‍ കണ്ടെത്തിയിരുന്നു. മെഷീന്‍ തകര്‍ കണ്ടെത്തിയ ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകുകയാണ്. സാങ്കേതിക പ്രശ്‌നം ഉടന്‍ പരിഹരിച്ച് വോട്ടിംഗ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

 

Post a Comment

Previous Post Next Post