തിരുവനന്തപുരം | മുന്‍ മുഖ്യമന്ത്രിമാരായ വി എസ് അച്ച്യുതാനന്ദനും എ കെ ആന്റണിയും ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യില്ല. കൊവിഡ് മറ്റും നിലനില്‍ക്കുന്നതിനാല്‍ പ്രായാധിക്യം മൂലമാണ് ഇരുവരും വോട്ടെടുപ്പില്‍ നിന്ന് മാറി നില്‍ക്കുന്നത്. ഇത് ആദ്യമായാണ് വോട്ട് രേഖപ്പെടുത്തുന്നതില്‍ നിന്നും വി സ് വിട്ടു നില്‍ക്കുന്നത്. കൊവിഡ് നെഗറ്റീവായെങ്കിലും എ കെ ആന്റണിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഡല്‍ഹിയില്‍ വിശ്രമത്തിലാണ് അദ്ദേഹം.
അതേ സമയം നേതാക്കളായ എസ് രാമചന്ദ്രന്‍പിള്ള, എം ബേബി, സി ദിവാകരന്‍, മന്ത്രി കടംപള്ളി സുരേന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, എം എം ഹസന്‍, വി എം സുധീരന്‍, കെ മുരളീധരന്‍, ബി ജെ പി നേതാക്കളായ കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍, സുരേഷ് ഗോപി എന്നിവര്‍ ഇന്ന് വോട്ട് രേഖപ്പെടുത്തും.
Post a Comment