വിവാഹ പന്തലിൽ നിന്ന് കൈ നീട്ടവുമായി സ്വീകരണ സംഗമത്തിലേക്ക്

മലപ്പുറം :എസ് വൈ എസ് കുറ്റുളി യൂണിറ്റ് പ്രവർത്തകനും എസ് എസ് എഫ് അരീക്കോട് ഡിവിഷൻ സെക്രട്ടറിയേറ്റ് അംഗവുമായ മുഹമ്മദ് റാഫിക്ക് ഇന്നലെ ഇരട്ട സന്തോഷത്തിന്റെ ദിനമായിരുന്നു , ജീവിതത്തിന്റെ നല്ലപാതിയെ നികാഹിന്റെ  വാചകം ചൊല്ലി സ്വന്തമാക്കിയ ഉടനെ കുറ്റൂളി യൂണിറ്റിലെ പ്രവർത്തകരുമൊത്ത് മണവാള വസ്ത്രത്തിൽ തന്നെ അരലക്ഷം രൂപയുമായി സാന്ത്വന സദനത്തിലേക്ക് വരികയായിരുന്നു. , പുതു വസ്ത്രമണിഞ്ഞ് സദനത്തിലെത്തിയ മുഹമ്മദ് റാഫിയെ ജില്ലാ നേതാക്കൾ ആവേശപൂർവ്വം സ്വീകരിച്ചു ജീവിതത്തിലെ അപൂർവ്വ സന്തോഷ തിരക്കുകൾക്കിടയിലും ആലംബഹീനർക്കത്താണിയായി മാറാൻ പ്രസ്ഥാന വിളിക്ക് ഉത്തരം നല്കി. മാതൃകയായ പ്രവർത്തകനെ നേതാക്കൾ പ്രാർത്ഥന കൊണ്ടും, ആശംസ കൊണ്ടും പൊതിഞ്ഞു.
മഞ്ചരിയിൽ നിരാലംബരായ ആളുകൾക്കായി പടുത്തുയർത്തുന്ന സാന്ത്വന സദനത്തിന്റെ പൂർത്തികരണത്തിലേക്ക് പ്രവർത്തകരുടെയും മറ്റു പൊതുപ്രവർത്തകരുടെയും വിഹിതo സ്വരൂപിക്കാനായി സംവിധാനിച്ചതാണ് എന്റെ കൈനീട്ടം പദ്ധതി. 604 യൂനിറ്റിൽ നിന്നായി പ്രവർ അകർ കോവിഡ് മാനദണ്ഡം പാലിച്ചാണ് സംഗമത്തിനെത്തിയത്. രാവിലെ പത്തുമണിമുതൽ വൈകിട്ട് 6 മണി വരെയാണ് 11 സോണിലെയും പ്രവർത്തകരെത്തിയത്.

Post a Comment

Previous Post Next Post