മഹാരാഷട്രയിൽ ആശുപത്രിയിൽ തീപ്പിടുത്തം; 10 കുട്ടികൾക്ക് ദാരുണാന്ത്യം

മുംബൈ : 
മഹാരാഷ്ട്രയിൽ ആശുപത്രിയിൽ ഉണ്ടായ തീപ്പിടുത്തത്തിൽ 10 കുട്ടികൾക്ക് ദാരുണാന്ത്യം. ഭണ്ഡാര ജില്ലയിലുള്ള സർക്കാർ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിലാണ് 10 നവജാത ശിശുക്കള്‍ മരിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം.

ശനിയാഴ്ച പുലര്‍ച്ചെയാണ് ഭണ്ഡാര ജില്ലാ ആശുപത്രിയിലെ സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ തീപിടുത്തമുണ്ടായത്. ഏഴ് കുട്ടികളെ രക്ഷപ്പെടുത്തിയതായും പത്ത് കുട്ടികള്‍ മരിച്ചതായും സിവില്‍ സര്‍ജന്‍ പ്രമോദ് ഖണ്ഡാതെയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എൻഐഎ റിപ്പോർട്ട് ചെയ്യുന്നു.

Read More:
കുട്ടികളുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ച കുട്ടികളുടെ കുടുംബത്തിന്റെ ദുഖത്തിൽ പങ്ക് ചേരുന്നുവെന്നും ചികിത്സയിലുള്ള കുട്ടികൾ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Post a Comment

Previous Post Next Post