തൃണമൂലിൽ നിന്നു വീണ്ടും കൊഴിഞ്ഞുപോക്ക്; 5 നേതാക്കൾ ബിജെപിയിൽ ചേർന്നു

ന്യൂഡൽഹി ∙ കഴിഞ്ഞ ദിവസം രാജിവച്ച ബംഗാൾ മുൻ വനം വകുപ്പ് മന്ത്രി രാജിബ് ബാനർജി ഉൾപ്പടെ അഞ്ച് തൃണമൂൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് ഇവർ ബിജെപി അംഗത്വം സ്വീകരിച്ചത്.

Former TMC leaders Mr. Rajib Banerjee, Ms. Baishali Dalmiya, Mr. Prabir Ghoshal, Mr. Rathin Chakraborti and Mr. Rudranil Ghosh joined BJP today in New Delhi. I am sure their induction will further strengthen BJP’s fight for Sonar Bangla. pic.twitter.com/twXrHXWCbY

— Amit Shah (@AmitShah) January 30, 2021
വെള്ളിയാഴ്ച തൃണമൂൽ കോൺഗ്രസിൽ‌നിന്ന് രാജിവച്ച മുൻ വനം വകുപ്പ് മന്ത്രി രാജിബ് ബാനർജി, ബാലിയിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് എം‌എൽ‌എ ബൈശാലി ദാൽമിയ, ഉത്തർപാറ എം‌എൽ‌എ പ്രഭിർ ഘോഷാൽ, ഹൗറ മേയർ രതിൻ ചക്രബർത്തി, രുദ്രനിൽ ഘോഷ് എന്നിവരാണ് ബിജെപിയിൽ ചേർന്നത്. അമിത് ഷായുടെ ഹൗറ റാലിയിൽ വച്ച് ബിജെപിയിൽ ചേരേണ്ടിയിരുന്ന നേതാക്കൾ, അമിത് ഷായുടെ സന്ദർശനം റദ്ദാക്കിയതിനെ തുടർന്ന് പ്രത്യേക വിമാനത്തിൽ ഡൽഹിക്കു പുറപ്പെടുകയായിരുന്നു.

Delhi: Former TMC leaders Rajib Banerjee (pic 1), Rudranil Ghosh (pic 2), Rathin Chakraborti (pic 3), and Baishali Dalmiya (pic 4) & Prabir Ghoshal joined BJP today. https://t.co/hdYHLSAuPb pic.twitter.com/knW0gzVgtg

— ANI (@ANI) January 30, 2021
അമിത് ഷായുടെ സന്ദർശനം റദ്ദാക്കിയെങ്കിലും ഹൗറയിലെ ദുമുർജോളയിൽ ഞായറാഴ്ച നടക്കാനിരിക്കുന്ന ബിജെപി റാലിക്ക് മാറ്റമില്ല. അമിത് ഷാ വിഡിയോ കോൺഫറൻസ് വഴി റാലിയിൽ പങ്കെടുക്കും. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും സംസ്ഥാന നേതാക്കളും റാലിയിൽ ഉണ്ടാകും

Post a Comment

Previous Post Next Post