അഭയ കേസ്: ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഇന്ന് അപ്പീല്‍ നല്‍കും

കൊച്ചി | സിസ്റ്റര്‍ അഭയ കൊലക്കേസില്‍ സി ബി ഐ കോടതി ശിക്ഷ വിധിച്ചതിനെതിരെ പ്രതികള്‍ ഇന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ശിക്ഷ റദ്ദാക്കണമെന്നാണ് ഫാ. തോമസ് കോട്ടരും സിസ്റ്റര്‍ സ്റ്റെഫിയും കോടതിയില്‍ ആവശ്യപ്പെടുക.

മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍പിള്ള മുഖേനയാണ് ഹര്‍ജി നല്‍കുക. സാക്ഷി മൊഴികള്‍ മാത്രം അടിസ്ഥാനമാക്കി കൊലക്കുറ്റം ചുമത്തിയ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്നാണ് പ്രതികളുടെ വാദം. അടയ്ക്കാ രാജുവിന്റെ മൊഴിയിലെ ആധികാരികതയും ചോദ്യം ചെയ്യപ്പെട്ടേക്കും. കൂടാതെ അപ്പീല്‍ തീര്‍പ്പാകും വരെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടും.

 

 

Post a Comment

Previous Post Next Post