പെരിന്തല്‍മണ്ണ: അഞ്ചുവയസ്സുകാരന് ബൈക്ക് ഓടിക്കാന്‍ പരീശിലനം നല്‍കിയ രക്ഷിതാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. തേലക്കാട് സ്വദേശി അബ്ദുല്‍ മജീദിന്റെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് ഒരുവര്‍ഷത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തതത്.
കഴിഞ്ഞ ദിവസം രാവിലെ മണ്ണാര്‍ക്കാട് നിന്നും പെരിന്തല്‍മണ്ണയിലേക്കുള്ള നാഷണല്‍ ഹൈവേയില്‍ വച്ചാണ് അബ്ദുള്‍ മജീദ് അഞ്ചുവയസ്സുകാരന്‍ മകന് വാഹനം ഓടിക്കാന്‍ പരിശീലനം നല്‍കിയത്. ചെറിയ കുട്ടിയെ മോട്ടോര്‍ സൈക്കിള്‍ ഹാന്‍ഡില്‍ നിയന്ത്രിക്കാന്‍ പഠിപ്പിക്കുന്നത് മറ്റൊരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നുസോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഈ വീഡിയോ ദൃശ്യം പെരിന്തല്‍മണ്ണ മോട്ടോര്‍ വെഹിക്കിള്‍ ഇന്‌സ്‌പെക്ടര്‍ ബിനോയ് വര്‍ഗീസിന് ലഭിച്ചു. സംഭവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാഹനം ഓടിച്ചിരുന്നത് തേലക്കാട് സ്വദേശി അബ്ദുല്‍ മജീദായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്നായിരുന്നു നടപടി.
Post a Comment