കോഴിക്കോട് | ആനക്കാംപൊയിലില്‍ പൊട്ടക്കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ കാട്ടാന കുഴഞ്ഞുവീണു. നിര്‍ജ്ജലീകരണമാണ് കുഴഞ്ഞുവീഴാന്‍ ഇടയാക്കിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആനയ്ക്ക് വെള്ളവും മരുന്നുമെത്തിച്ചിട്ടുണ്ട്. ഇന്നലെ ഒമ്പത് മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് ആനയെ പൊട്ടക്കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്താനായത്.
ആനയുടെ ആരോഗ്യ നില തൃപ്തികരമാണെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ആന സമീപ പ്രദേശത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഇന്നലെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിന്റെ വശങ്ങള്‍ ഇടിച്ച് വഴിയൊരുക്കിയാണ് ആനയെ പുറത്തെത്തിച്ചത്.
Post a Comment