14 വയസ്സുള്ള മകനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്മ അറസ്റ്റില്‍; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അമ്മ അറസ്റ്റിൽ. വക്കം സ്വദേശിയായ യുവതിയെയാണ് പോക്സോ നിയമപ്രകാരം കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് റിമാൻഡ് ചെയ്തു. 14 വയസ്സുള്ള ആൺകുട്ടിയാണ് പീഡനത്തിനിരയായത്. മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അമ്മ അറസ്റ്റിലാകുന്നത് സംസ്ഥാനത്ത് തന്നെ ആദ്യമാണെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി പോലീസിനെ വിവരമറിക്കുകയായിരുന്നു. ഇതോടെ കടയ്ക്കാവൂർ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു

Post a Comment

Previous Post Next Post