പെറ്റിട്ടിട്ട് ദിവസങ്ങള്‍ മാത്രം; നവജാതശിശുവിനെ കരിയിലക്കൂട്ടത്തിനിടയില്‍ ഉപേക്ഷിച്ച നിലയില്‍!

കൊല്ലം: ജില്ലയിലെ കല്ലുവാതുക്കല്‍ നടയ്ക്കലിനു സമീപം ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍. കരിയിലക്കൂട്ടത്തിനിടയിലാണ് പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് പോയത്. ഊഴായിക്കോട് ക്ഷേത്രത്തിനു സമീപമുള്ള മഠത്തില്‍കുന്നിലെ ഒരു വീടിനു പിന്നിലെ പറമ്പില്‍ നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ട് നോക്കിയെത്തുമ്പോഴാണ് കരച്ചില്‍ കേട്ടത്.



ശേഷം സ്ഥലം ഉടമ, പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി കുട്ടിയെ കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. മൂന്നു കിലോ തൂക്കമുള്ള ആണ്‍ക്കുഞ്ഞ് ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post