യാത്ര ചെയ്യുന്നവര്‍ പലപ്പോഴും ആശ്രയിക്കുന്നതാണ് ഗൂഗിള്‍ മാപ്പ്. ഇത്തരത്തില്‍ ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ച് യാത്ര ചെയ്ത യുവാവിന് ജീവന്‍ നഷ്ടമായി. മഹാരാഷ്ട്ര സ്വദേശി സതീഷ് ഗുലെയാണ് മരിച്ചത്. മാപ്പ് നോക്കി യാത്ര ചെയ്യവെ കാര്‍ അണക്കെട്ടില്‍ വീഴുകയായിരുന്നു. മഹാരാഷ്ട്രയിലെ അകോലയിലാണ് സംഭവം.
സതീഷും സുഹൃത്തുക്കളും അകോലയ്ക്ക് അടുത്തുള്ള കല്‍സുബായ് മല കയറാന്‍ പോയതായിരുനന്നു. അകോലയിലേക്കുള്ള എളുപ്പവഴിക്കായി പൂനെ സ്വദേശിയായ സതീഷ് ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചു. എന്നാല്‍ ഗതാഗതം നിരോധിച്ച വഴിയാണ് ഇവര്‍ തിരഞ്ഞെടുത്തി. എന്നാല്‍ വഴിയില്‍ ഗതാഗതം നിരോധിച്ചതായുള്ള അറിയിപ്പുകളും സ്ഥാപിച്ചിരുന്നില്ല.
അണക്കെട്ടില്‍ വീണതും സതീഷിന്റെ സുഹൃത്തുക്കള്‍ക്ക് കാറില്‍ നിന്നും പുറത്ത് കടക്കാനായി. ഇവര്‍ നീന്തി രക്ഷപെട്ടു. ഡ്രൈവിങ് സീറ്റിലായിരുന്ന സതീഷിന് പുറത്ത് കടക്കാനും കഴിഞ്ഞില്ല. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മൃതദേഹവും കാറും ഡാമില്‍ നിന്ന് പുറത്തെടുത്തത്.
Post a Comment