കരിപ്പൂർ വിമാനത്താവളത്തിൽ സിബിഐ റെയ്‌ഡ്‌


കോഴിക്കോട്> കരിപ്പൂര് വിമാനത്താവളത്തില് സിബിഐ റെയ്ഡ് നടത്തുന്നു. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് പരിശോധനയെന്ന് പറയുന്നു. പരിശോധന തുടരുകയാണ്.

രാവിലെയാണ് റെയ്ഡിനായി ഉദ്യോഗസ്ഥന്മാര് കരിപ്പൂര് വിമാനത്താവളത്തില് എത്തിയത്. സ്വര്ണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥന്മാര് സഹായം ചെയ്യുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സിബിഐയുടെ റെയ്ഡ്.

ഷാര്ജയില് നിന്നുള്ള വിമാനം കരിപ്പൂരില് എത്തിയതിന് തൊട്ടുപിന്നാലെയാണ് സിബിഐ ഉദ്യോഗസ്ഥര് വിമാനത്താവളത്തില് എത്തിയത്. കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് പുറത്തെത്തുന്ന യാത്രക്കാരെയും സിബിഐ പരിശോധിക്കുന്നുണ്ട്.

കരിപ്പൂര് വിമാനത്താവളത്തില് നിന്ന് അടുത്തിടെ കോടികളുടെ സ്വര്ണമാണ് പിടികൂടിയത്. ഈ സാഹചര്യത്തിലാണ് പരിശോധന.

Post a Comment

Previous Post Next Post