ഒന്നര മാസം മുമ്പ് വിവാഹം: വര്‍ക്കലയില്‍ നവവധു ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: വര്‍ക്കല മുത്താനത്ത് നവവധുവിനെ ഭര്‍ത്തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സുനിത ഭവനത്തില്‍ ശരത്തിന്റെ ഭാര്യ ആതിര(24) യെയാണ് ദൂരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭര്‍ത്തൃവീട്ടിലെ ശുചിമുറിയിലാണ് മരിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയത്. ഒന്നര മാസം മുമ്പായിരുന്നു ആതിരയും ശരത്തും തമ്മിലുള്ള വിവാഹം. സംഭവ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച രാവിലെ ആതിരയുടെ ഭര്‍ത്താവ് ശരത് അച്ഛനുമായി കൊല്ലത്ത് ആശുപത്രിയില്‍ പോയിരുന്നു.

തുടര്‍ന്ന് 10 മണിയോടെ വെന്നിയോട് താമസിക്കുന്ന ആതിരയുടെ അമ്മ മകളെ കാണാന്‍ എത്തിയെങ്കിലും വീട്ടില്‍ ആരെയും കണ്ടില്ല. ശരത് എത്തിയശേഷം വീടിനുള്ളില്‍ പരിശോധന നടത്തിയപ്പോഴാണ് ശുചിമുറി അകത്ത് നിന്ന് പൂട്ടിയിരിക്കുന്ന നിലയില്‍ കണ്ടെത്തിയത്. വാതില്‍ ചവിട്ടി തുറന്നപ്പോള്‍ ആതിരയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Post a Comment

Previous Post Next Post