നമ്മുടെ രാജ്യത്തെ സംബന്ധിച്ച് കൊറോണ വൈറസിനെക്കാള്‍ വലിയ മഹാമാരിയാണ് ബിജെപിയെന്ന് തൃണമൂല്‍ എംപിയും നടിയുമായ നുസ്രത്ത് ജഹാന്‍. സമൂഹത്തില്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ പ്രശ്‌നം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ദഗാങ്കയില്‍ നടന്ന പ്രചാരണ പരിപാടിയില്‍ സംസാരിക്കവേ അവര്‍ പറഞ്ഞു.
ബിജെപിക്ക് ബംഗാളിന്റെ സംസ്‌കാരം എന്താണെന്ന് അറിയില്ല. അവര്‍ എല്ലായ്പ്പോഴും മതത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ വേര്‍തിരിക്കുകയും കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു – നുസ്രത്ത് പറഞ്ഞു. അതേസമയം, നുസ്രത്തിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി ഐ.ടി ഇന്‍ചാര്‍ജ് അമിത് മാളവ്യയും രംഗത്തെത്തി.
വാക്‌സിനെതിരെയുള്ള ഏറ്റവും മോശമായ രാഷ്ട്രീയമാണ് ബംഗാളില്‍ കാണാന്‍ സാധിക്കുന്നത് എന്നായിരുന്നു മാളവ്യയുടെ പ്രതികരണം. കൊറോണ വാക്‌സിന്‍ വിതരണത്തിനെത്തിയ വാഹനം തടഞ്ഞ് പ്രതിഷേധം സൃഷ്ടിച്ചത് മമത സര്‍ക്കാരിന്റെ കാബിനറ്റിലെ മന്ത്രിയാണെന്നും ഇപ്പോള്‍ ഒരു തൃണമൂല്‍ എം.പി മുസ്‌ലിം ഭൂരിപക്ഷമുള്ള പ്രദേശത്തെത്തി ബി.ജെ.പിയെ കൊറോണയോട് താരതമ്യം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു
Post a Comment