ഡോളര്‍ കടത്ത്: പ്രവാസി വ്യവസായിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

കൊച്ചി  | കോണ്‍സുലേറ്റ് വഴി ഡോളര്‍ കടത്തിയെന്ന കേസില്‍ പ്രവാസി വ്യവസായിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. മസ്‌കറ്റില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന മലപ്പുറം സ്വദേശി കിരണിനെയാണ് ചോദ്യം ചെയ്യുന്നത്. കിരണിനെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്.
ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് കോണ്‍സുലേറ്റ് വഴി ദുബൈയിലെത്തിച്ച ഡോളര്‍ അവിടെ നിക്ഷേപിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Read more:ദിവസവും ജോലി അവസരങ്ങൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക👉🖱️🖱️

കിരണ്‍ വിദേശത്ത് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ഡോളര്‍ കടത്തിയെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും മൊഴികളില്‍ ഇതുണ്ട്. കോണ്‍സുലേറ്റ് വഴി വിദേശത്ത് എത്തിച്ച ഡോളര്‍ ഇയാള്‍ക്ക് കൈമാറിയതായി സ്വപ്ന നേരത്തേ മൊഴി നല്‍കിയിരുന്നു.ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് കിരണിനെ ചോദ്യം ചെയ്യുന്നത്.

Post a Comment

Previous Post Next Post