വീട് വെക്കാൻ സ്ഥലം ദാനം നൽകി ചെങ്കള സർക്കിൾ എസ് വൈ എസ് സാന്ത്വനം

വിദ്യാനഗർ
അശരണെരെയും, നിർധ നരെയും, മർദ്ധിതരേയും ചേർത്തു പിടിക്കലും അവരെ സംരക്ഷിക്കലും മുസ്‌ലിം സമൂഹത്തിന്റെ മതപരമായ ബാധ്യതയാണ്
ആ സാന്ത്വന വഴിയിൽ എസ് വൈ എസ് പ്രവർത്തനങ്ങൾ മാത്രക പരമാണെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുൽ റഹ്മാൻ സഖാഫി അഭിപ്രായപ്പെട്ടു
രാഷ്ട്രീയ കാപാലികരാൽ കൊല്ലപ്പെട്ട അബ്ദുൽ റഹ്മാൻ ഔഫുവിന്റെ കുടുംബത്തിന് സാന്ത്വനമേകാൻ ഒരുമിച്ചു കൂടിയ വേദിയിൽ പാവപ്പെട്ട കുടുംബത്തിന് ഭൂമിയും നൽകുന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു
എസ് വൈ എസ് ചെങ്കള സർക്കിൾ സാന്ത്വനം നിർധനരായ 7 കുടുംബങ്ങൾക്ക് ഭൂമി ദാനം ചയ്യുന്നതിന്റെ രേഖ കൈമാറി സംസാരിക്കുക യായിരുന്നു അദ്ദേഹം
കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം പുകുഞ്ഞി തങ്ങൾ കല്ലകട്ട, വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുൽ കാദിർ മദനി എസ് വൈ എസ് ജില്ലാ സെക്രട്ടറി ബഷീർ പുളിക്കൂർ, എക്സിക്യൂട്ടീവ്   അംഗം സയ്യിദ് സൈനുൽ ആബിദീൻ മുത്തു കോയ തങ്ങൾ കണ്ണവം, സയ്യിദ് ഇമ്പിച്ചി തങ്ങൾ ഖലിൽ സ്വലാഹ്,എസ് എം എ ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, അബ്ബാസ് സഖാഫി ചെരൂർ, മുഹമ്മദ്‌ ടിപ്പു നഗർ, അബ്ദുൽ റസാഖ് സഖാഫി കോട്ടകുന്ന്, അഹ്‌മദ്‌ സഅദിതൈവളപ്പ്, മുനീർ ഏർമാളം, ബാദുഷ ഹാദി സഖാഫി, നാസിർ മളിയിൽ  സംബന്ധിച്ചു


Post a Comment

Previous Post Next Post