ബംഗളൂരിൽ വീണ്ടും വൻ ലഹരിവേട്ട: മൂന്ന് മലയാളികൾ അറസ്റ്റിൽ SNEWS


ബംഗളൂരു: ബംഗളൂരിൽ വീണ്ടും ലഹരിവേട്ട. മൂന്ന് മലയാളികൾ പിടിയിൽ. കോഴിക്കോട് സ്വദേശിയായ രമേശ്, കണ്ണൂർ സ്വദേശികളായ അഷീർ, ഷെഹ്‌സിൻ എന്നിവരെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ(സിസിബി) അറസ്റ്റ് ചെയ്തത്. രാസ ലഹരി വസ്തുക്കളുമായാണ് ഇവർ പിടിയിലായത്.

200 ഗ്രാം എംഡിഎംഎ, 150 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പ്രതികളിൽ നിന്നും സിസിബി പിടിച്ചെടുത്തു. മൂന്ന് പേരും ഇലക്ട്രോണിക് സിറ്റിയിൽ സോഫ്റ്റ്‌വെയർ എൻജിനീയർമാരാണ്. ഇവരെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത് വരികയാണ്

Post a Comment

Previous Post Next Post