മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്‌ഫോടക വസ്തു നിറച്ച വാന്‍ ഉപേക്ഷിച്ച നിലയില്‍



മുംബൈ 

 റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിക്ക് സമീപം സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാന്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സ്‌ഫോടക വസ്തുവായ ജെലാറ്റിന്‍ നിറച്ച സ്‌കോര്‍പ്പിയ വാനാണ് മുകേഷ് അംബാനിയുടെ വസതിക്ക് മീറ്ററുകള്‍ മാത്രം അകലെ കണ്ടെത്തിയത്. സംഭവത്തില്‍ മുംബൈ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി.

വ്യാഴാഴ്ച വൈകുന്നേരമാണ് മുംബൈയിലെ കാര്‍മൈക്കല്‍ റോഡില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ വാഹനം കണ്ടെത്തുന്നത്. ഉടന്‍ തന്നെ പോലീസും ബോംബ്‌സ്‌കോഡും സ്ഥലത്തെത്തി വാഹനം പരിശോധിക്കുകയായിരുന്നു.

Read Also: നിങ്ങൾക്ക് ഫോൺ വിളിക്കുന്നയാളുടെ ഫോട്ടോ കാണാം ഈ ആപ്പിലൂടെ ➡️INSTALL APP

ഇതില്‍ വാഹനത്തില്‍ നിന്ന് ജലാറ്റിന്‍ കണ്ടെത്തിയതോടെയാണ് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടാണ് വാഹനം തെരുവില്‍ ഉപേക്ഷിച്ചതെന്ന് വ്യക്തമായത്.

സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ സുരക്ഷ വര്‍ധിപ്പിച്ചതായി മുംബൈ പോലിസ് അറിയിച്ചു. ന്യൂഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിക്ക് സമീപം ഐഇഡി സ്‌ഫോടനമുണ്ടായ ആഴ്ചകള്‍ക്കകമാണ് മുംബൈയിലെ സംഭവം.


Read Also: മെയ് 15 മുതൽ വാട്സാപ്പിൽ സന്ദേശങ്ങളയക്കാൻ കഴിയില്ല; 4 മാസങ്ങൾക്ക് ശേഷം അക്കൗണ്ട് ഡിലീറ്റ് ചെയ്യും പുതിയ നിയമം അറിയൂ Click here

Post a Comment

Previous Post Next Post